പേരാമ്പ്രയിൽ നിന്ന് പന്ത്രണ്ടാമത്തെ രക്തവാഹിനിയും മെഡിക്കൽ കോളെജിലെത്തി
കോഴിക്കോട്: കോവിഡ് 19 മഹാമാരി വ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലുള്ള രോഗികൾക്ക് ഉണ്ടായേക്കാവുന്ന രക്തത്തിൻ്റെ ആവശ്യം കണക്കിലെടുത്ത് മെഡിക്കൽ കോളെജിൽ രക്തദാനം നടത്തുന്നതിന് പേരാമ്പ്ര ചേനോളി ടീം കൂട്ടായ്മയും എമർജൻസി ടീം ഇൻ്റർനാഷണലും സംയുക്തമായി സംഘടിപ്പിച്ച നാല്പതോളം പേരടങ്ങിയ രക്തദാന സംഘം മെഡിക്കൽ കോളെജിലെത്തി. പ്രവാസികളുടെ ക്ഷേമത്തിനായി നിയമയുദ്ധം നടത്തുകയും അകാലത്തിൽ വിട പറയുകയും ചെയ്ത പേരാമ്പ്രയിൽ നിധിൻ ചന്ദ്രൻ്റെ സ്മരണാർത്ഥമാണ് ചെനോളി നിന്നും രക്തവാഹിനി എന്ന് നാമകരണം ചെയ്ത ബസ്സിൽ സന്നദ്ധ പ്രവർത്തകരെത്തിയത്. നിധിൻ ചന്ദ്രൻ്റെ ഓർമ്മകളുമായി പേരാമ്പ്രയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കോവിഡ് കാലത്ത് മെഡിക്കൽ കോളെജിലെത്തുന്ന പന്ത്രണ്ടാമത് ടീമാണ് ചെനോളി ടീം
