രാജേഷിനും കുടുംബത്തിനും സ്‌നേഹവീടൊരുക്കി വെൽഫെയർ പാർട്ടി
ബാലുശ്ശേരി : രാജേഷിനും ഷിജി ലയ്ക്കും ഇനി അടച്ചുറപ്പുള്ള വീട്ടിൽ കഴിയാം.
അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ് പനങ്ങാട് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ താമസിക്കുന്ന രാജേഷും കുടുംബവും. രണ്ട് കുരുന്നുകളുമായി
ഷീറ്റ് മേഞ്ഞ ഒറ്റമുറികൂരയില്‍ കഴിയുന്ന കുടുംബത്തിന്റെ ദുരിതജീവിതം ശ്രദ്ധയിൽപെട്ട ഫെൽഫയർ പാർട്ടി ബാലുശ്ശേരി മണ്ഡലം കമ്മറ്റിയാണ് കുടുബത്തിന് വീടൊരുക്കിയത്. ആറ്മാസം കൊണ്ട് പണി പൂർത്തീകരിച്ച വീടിന്റെ താക്കോൽ പാർട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരിയിൽ നിന്ന് കുടുംബത്തിന് വേണ്ടി വീട് നിർമ്മാണ കമ്മിറ്റി വൈസ് ചെയർമാൻ ആയിഷ ഹബീബ് ഏറ്റുവാങ്ങി.
വീടെന്ന സ്വപ്നവുമായി കുടംബം പലഘട്ടങ്ങളിൽ സഹായത്തിന് പഞ്ചായത്ത് മുതല്‍ കലക്ട്രേററ് വരെ കയറിയിറങ്ങിയിരുന്നു. ഒടുവില്‍ മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയെങ്കിലും ഫലം കണ്ടില്ല. പലകാരണങ്ങള്‍ പറഞ്ഞ് അധികാരികൾ കൈമലര്‍ത്തിയതോടെയാണ് പത്രവാർത്തയെ തുടർന്ന് വെൽഫെയർ പാർട്ടി വീട് നൽകുമെന്ന് പ്രഖ്യാപിച്ചത്. ഏത് സയവും ഇഴജന്തുക്കള്‍ കയറിവരാറുള്ള കൂരയിലല്‍ ഭയവിഹ്വലരായായിരുന്നു വീട്ടമ്മ ഷിജില രണ്ട് കുഞ്ഞുങ്ങളുമായി രാപ്പകല്‍ തള്ളിനീക്കിയത്. പനങ്ങാട് സൗത്ത് എ.യു.പി സ്കുള്‍ രണ്ടാം ക്ളാസ് വിദ്യാര്‍ഥിനി ആരാധ്യയുടെ പഠനവും ഉറക്കവും ഭക്ഷണവുമൊക്കെ ഈ കൂരയിലായിരുന്നു. അസൗകര്യങ്ങളുടെ നടുവിൽ നിന്ന് കുടുംബത്തെ തുടക്കത്തിൽ വാടക കെട്ടിടത്തിലേക്ക് മാറ്റിയ വെൽഫയർ പാർട്ടി പ്രവർത്തകർ തുടർന്ന് സമയ ബന്ധിതമായി ഇവർക്ക് വീട് നിർമ്മിച്ച് നൽകുകയായിരുന്നു.
കോവിസ് മാനദണഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ
വെൽഫയർ പാർട്ടി ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് കെ.സുബൈർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷൈമ കോറോത്ത്, , ഇസ്മയിൽ രാരോത്ത്
സി.എം നാരായണൻ , വാസു മഠത്തിൽ, അബ്ദുല്ല ഹബീബ് സംസാരിച്ചു.
നിർമാണ കമ്മിറ്റി ചെയർമാൻ മുഹമ്മദ് മാസ്റ്റർ കിനാലൂർ സ്വാഗതവും, കൺവീനർ സാജിദ ഫിറോസ് നന്ദി പറഞ്ഞു.
