Peruvayal News

Peruvayal News

പ്ലസ്റ്റു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A പ്ലസ് നേടിയ ആയിഷ ഫസ്നക്ക് ഗ്ലോബൽ KMCC ഒളവണ്ണ പഞ്ചായത്ത്‌ വാട്സാപ്പ് കൂട്ടായ്മ മൊമെന്റോ നൽകി ആദരിച്ചു


പ്ലസ്റ്റു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A പ്ലസ് നേടിയ ആയിഷ ഫസ്നക്ക് ഗ്ലോബൽ KMCC ഒളവണ്ണ പഞ്ചായത്ത്‌ വാട്സാപ്പ് കൂട്ടായ്മ മൊമെന്റോ നൽകി ആദരിച്ചു
ഒളവണ്ണ: ഗ്ലോബൽ KMCC ഒളവണ്ണ വാട്സാപ്പ് കൂട്ടായ്മ +2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടി ഉന്നത വിജയം കരസ്ഥമാക്കിയ ജീവകാരുണ്യപ്രവർത്തകനും മക്ക KMCC നേതാവുമായ കോയമോൻ AK യുടെ മകൾ ആയിഷ ഫസ്നക്ക്  ജീവ കാരുണ്യ പ്രവർത്തകനും സജീവ ഗ്ലോബൽ  KMCC ഒളവണ്ണ കൂട്ടായ്മ നേതാവ് കൂടിയായ  മഹ്സൂം കോന്തനാരിയുടെയും കമ്പിളിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് മെമ്പർ PM സൗദയുടെയും സാന്നിധ്യത്തിൽ ദുബായ് KMCC നേതാവും ഗ്ലോബൽ KMCC ഒളവണ്ണയുടെ പ്രവർത്തകനുമായ അസീസ് ഒളവണ്ണ മൊമെന്റോ നൽകി ആദരിച്ചു.
ചടങ്ങിൽ ഒളവണ്ണ  മേഖല മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി MPM ബഷീർ, സെക്രട്ടറി C  ഹാസിഫ്‌ വാർഡ് ലീഗ് സെക്രട്ടറിമാരായ KT മുനീർ, P അബ്ദുൽ സലാം  എന്നിവർ സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live