Peruvayal News

Peruvayal News

പെരുവയൽ പഞ്ചായത്ത് വൈറ്റ് ഗാർഡിനുള്ള റെയിൻകോട്ടുകൾ എം.എ റസാക്ക് മാസ്റ്റർ ഏറ്റു വാങ്ങി


വൈറ്റ് ഗാർഡിനുള്ള റെയിൻകോട്ടുകൾ കൈമാറി

പെരുവയൽ : പഞ്ചായത്തിലെ വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് കുറ്റിക്കാട്ടൂർ അർബൻ സൊസൈറ്റി നൽകുന്ന റെയിൻ കോട്ടുകൾ സംഘം പ്രസിഡണ്ട് എം.സി സൈനുദ്ധീൻ മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എം.എ റസാക്ക് മാസ്റ്റർക്ക് കൈമാറി.
ജീവകാരുണ്യത്തിൽ തുല്യതയില്ലാത്ത പ്രവർത്തനങ്ങളാണ് കേരളത്തിലുടനീളം വൈറ്റ് ഗാർഡ് നടത്തുന്നതെന്ന് റസാക്ക് മാസ്റ്റർ പറഞ്ഞു.

 എ.ടി ബഷീർ ഹാജി ,ടി.പി മുഹമ്മദ് ,പൊതാത്ത് മുഹമ്മദ് ഹാജി ,എൻ.വി കോയ ,പി.കെ ഷറഫുദ്ധീൻ ,മുഹമ്മദ് കോയ കായലം ,ടി.എം ഷിഹാബ് മാസ്റ്റർ , ഹാരിസ് വി ,ഷാനി എം ,നുഅമാൻ വെള്ളിപറമ്പ് ,യാസർ അറഫാത്ത് ,സൈഫുദ്ധീൻ പെരുവയൽ ,എ എം അബ്ദുള്ളക്കോയ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live