കേന്ദ്ര കേരള സർക്കാറുകളുടെ ജനവിരുദ്ധ നടപടികൾക്കെതിരെ വാഹനം കെട്ടിവലിച്ച് പ്രതിഷേധിച്ചു..
കേന്ദ്ര കേരള സർക്കാറുകളുടെ ജനവിരുദ്ധ നടപടികൾക്കെതിരെ കൂളിമാട് യൂത്ത് കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി.പ്രതിഷേധ പ്രകടനം ചാത്തമംഗലം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ഹർഷൽ പറമ്പിൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് കമ്മറ്റി സെക്രട്ടറി ശാഫി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സാലിം പാഴൂർ ഫഹദ് കൂളിമാട് ഹഷീം ജനീസ് നൗഷാദ് കൂളിമാട് എന്നിവർ നേതൃത്വം നൽകി. ജിയാദ് കൂളിമാട് സ്വാഗതവും ജദീർ കൂളിമാട് നന്ദിയും പറഞ്ഞു
