പെരുവയൽ പഞ്ചായത്തിലെ കോവിഡ് രോഗികളെ താമസിപ്പിക്കുന്നതിനുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻറ് സെൻ്റർ (FLTC ) കുറ്റിക്കാട്ടുർ ബീ ലൈൻ സ്ക്കൂളിൽ സജ്ജം ....
സെൻ്റർ ഒറ്റ ദിനം കൊണ്ട് സജ്ജീകരിക്കാനായതിൽ
SKSSF വിഖായ വളണ്ടിയർമാരുടെ സേവനം എടുത്ത് പറയേണ്ടതാണ്. AWH ഹോസ്റ്റലിൽ FLTC സജ്ജീകരിച്ച ശേഷം ഇന്നലെ രാവിലെയാണ് ബീ ലൈൻ കെട്ടിടം ഏറ്റെടുക്കുന്നത്. ഉടൻ തന്നെ പഞ്ചായത്തിലെ ജീവനക്കാർ ക്ലാസ് മുറികളിൽ നിന്ന് ഫർണ്ണിച്ചറുകൾ മാറ്റി. യതീംഖാനയിൽ നിന്നും 102 കട്ടില കൊണ്ടുവന്ന് റൂം സജ്ജീകരിക്കുക എന്ന ഭാരിച്ച പ്രവർത്തനം ബാക്കി. ഇതിനായി SKSSF വിഖായയുടെ സഹായം തേടിയത് വൈകീട്ടോടെ. രാത്രി 7.30 ന് 40 വിഖായ വളണ്ടിയർമാർ റെഡി. 3 നിലകളിലായുള്ള കെട്ടിടത്തിൽ ഉദ്ദേശിച്ച രീതിയിൽ തന്നെ റൂമുകൾ സജ്ജീകരിച്ചു.... റഹീം ആനക്കുഴിക്കര ,ശിഹാബ് പൈങ്ങോട്ടുപുറം, സമദ് തെങ്ങിലക്കടവ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മികച്ച സേവനത്തിന് നന്ദി. കെട്ടിടം അനുവദിച്ച കുറ്റിക്കാട്ടൂർ മുസ്ലിം യത്തീംഖാന അധികൃതർക്കും ഗ്രാമ പഞ്ചായത്തിൻ്റെ അഭിവാദ്യം.
