കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച ചെറൂപ്പയിലെ മൂന്നാംവാർഡിലെ നിവാസികൾ അറിഞ്ഞിരിക്കേണ്ടത്
👁️🗨️17-08-2020
പള്ളിക്കൽ മേത്തൽ ഒരു വീട്ടിലെ ഏഴ് പേർക്ക് കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിൽ പ്രദേശങ്ങളിൽ സാമൂഹ്യ വ്യാപനത്തിന്റെ സാധ്യത ഉണ്ടന്ന് ബോധ്യമായാലാണ്
ആ പ്രദേശത്തെ നിശ്ചിത ഭൂ പ്രദേശം കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിക്കുന്നത്
പാറായിമേത്തൽ റോഡ് , പള്ളിക്കൽ മേത്തൽ, കൊടക്കല്ലുമ്മൽ , മേഖലയിൽ പൂർണമായും കൺണ്ടെയാന്റ് സോണായതിനാൽ...
കണ്ടയിൻമെന്റ് സോണിൽ പെട്ടവർ പുറം പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന്ന് വിലക്കുണ്ട്
പുറത്തു നിന്നും ലഭിക്കേണ്ട അവശ്യ സാധനങ്ങൾക്ക് വാർഡ് RRT യുമായി ബന്ധപ്പെടുകയാണ് വേണ്ടത്
പൊതുജന സഹകരണം അനിവാര്യമായ ഈ സമയത്ത്
എല്ലാവരുടേയും പൂർണ്ണ പിന്തുണ ആവശ്യപ്പെടുകയാണ്
വാഹനങ്ങളിൽ കറങ്ങി നടക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്, എല്ലാ വിധ കളികളും മറ്റു സമ്പർക്കങ്ങളും ഒഴിവാക്കുക.
എല്ലാവരും വീടുകളിൽ തന്നെ സമയം ചെലവഴിക്കുക, അത്യാവശ്യങ്ങൾക്ക് പുറത്ത് ഇറങ്ങുമ്പോൾ മാസ്കും ഗ്ലൗസും ധരിക്കുക, ഇടക്കിടക്ക് കയ്യും കാലും മുഖവും കഴുകി വൃത്തിയാക്കുക,
വീട്ടിൽ പ്രായമായവരും കുട്ടികളും ഉണ്ടങ്കിൽ അവരിൽപ്രത്യേക ശ്രദ്ധയുണ്ടാവണം
മഹാമാരിയെ ഭീതിയില്ലാതെ നല്ല ജാഗ്രതയോടെ നമുക്ക് നേരിടാം
ഗ്രാമ പഞ്ചായത്തും, നിയമപാലകരും, ആരോഗ്യ പ്രവർത്തകരും തരുന്ന നിർദ്ധേശങ്ങൾ അനുസരിച്ചും, അവരുമായി കൈകോർത്തും ഈ മഹാമാരിയെ നമുക്ക് പ്രതിരോധിക്കാം.
യു.എ ഗഫൂർ
മെമ്പർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ്