നാഷണല്‍ സ്‌പോര്‍ട്സ് യൂണിവേഴ്സിറ്റിയിൽ ബാച്ചിലര്‍, മാസ്റ്റേഴ്സ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
മണിപ്പൂർ ഇംഫാലിലെ നാഷണല്‍ സ്‌പോര്‍ട്സ് യൂണിവേഴ്സിറ്റി വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
സ്‌പോർട്‌സ് കോച്ചിംഗ്, സ്‌പോർട്‌സ് സയൻസസ്, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നിവയിൽ ബിരുദ, ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകൾ സർവകലാശാല നൽകുന്നു.
ബിരുദതലകോഴ്സുകൾ
ബാച്ചിലര്‍ ഓഫ് സയന്‍സ് ഇൻ സ്പോർട്സ് കോച്ചിങ്
ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ്(BPES).
ബാച്ചിലര്‍ ഓഫ് സയന്‍സ് ഇൻ സ്പോർട്സ് കോച്ചിങ് :
8 വിഷയങ്ങളിലായി നാല് വര്‍ഷത്തെ ബിരുദ കോഴ്സാണ് യൂണിവേഴ്സിറ്റി നൽകുന്നത്
വിഷയങ്ങൾ:
ആര്‍ച്ചറി
അത്ലറ്റിക്സ്,
ബാഡ്മിന്റണ്‍,
ബോക്സിങ്,
ഫുട്ബോള്‍,
ഹോക്കി,
ഷൂട്ടിങ്,
സ്വിമ്മിങ്,
വെയ്റ്റ് ലിഫ്റ്റിങ്
ആകെ സീറ്റുകൾ : 50 സീറ്റുകൾ
യോഗ്യത:
പ്ലസ്ടു പാസ്സായിരിക്കണം
കുറഞ്ഞ പ്രായം :17 വയസ്
ഏതെങ്കിലും ഗെയിംസ് / സ്പോർട്സിൽ ഇന്റർ സ്കൂൾ / ജില്ലാ മത്സരത്തിൽ സ്കൂൾ / ജില്ലയെ പ്രതിനിധീകരിച്ചിരിക്കണം.
ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് (BPES )
കാലാവധി : മൂന്ന് വര്‍ഷം
സീറ്റുകൾ : 50 സീറ്റുകൾ
കുറഞ്ഞ പ്രായം 17 വയസ്
യോഗ്യത:
പ്ലസ്ടു പാസ്സായിരിക്കണം
കുറഞ്ഞ പ്രായം :17 വയസ്
ഏതെങ്കിലും ഗെയിംസ് / സ്പോർട്സിൽ ഇന്റർ സ്കൂൾ / ജില്ലാ മത്സരത്തിൽ സ്കൂൾ / ജില്ലയെ പ്രതിനിധീകരിച്ചിരിക്കണം.
ബിരുദാനന്തര കോഴ്സുകൾ
മാസ്റ്റര്‍ ഓഫ് സയന്‍സ് ഇൻ ഇൻ സ്പോർട്സ് കോച്ചിങ്
സ്പോര്‍ട്സ് സൈക്കോളജിയില്‍ മാസ്റ്റര്‍ ഓഫ് ആര്‍ട്സ്
മാസ്റ്റര്‍ ഓഫ് സയന്‍സ് ഇൻ ഇൻ സ്പോർട്സ് കോച്ചിങ് :
അത്‌ലറ്റിക്സ്, ബോക്സിംഗ്, ബാഡ്മിന്റൺ, ഫുട്ബോൾ, ഭാരദ്വഹനം എന്നീ 4വിഷയങ്ങളിലായി നാല് വര്‍ഷത്തെ കോഴ്സ് ആണ് യൂണിവേഴ്സിറ്റി നൽകുന്നത്
ആകെ സീറ്റുകൾ : 30 സീറ്റുകൾ
യോഗ്യത :
ബി.എസ്‌സി. സ്പോര്‍ട്സ് കോച്ചിങ് (നാല് വര്‍ഷം)
ഏതെങ്കിലും വിഷയത്തിലെ ബിരുദം + സ്പോര്‍ട്സ് കോച്ചിങ് ഡിപ്ലോമ
ബി.പി.ഇ.എസ്. + സ്പോര്‍ട്സ് കോച്ചിങ്് ഡിപ്ലോമ/ബി.പി.ഇ.എഡ്. (2/4 വര്‍ഷം)/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് എം.എസ്‌സി. സ്പോര്‍ട്സ് കോച്ചിങ്് പ്രോഗ്രാമിന് അപേക്ഷിക്കാം.
സ്പോര്‍ട്സ് സൈക്കോളജിയില്‍ മാസ്റ്റര്‍ ഓഫ് ആര്‍ട്സ്
രണ്ടുവര്‍ഷത്തെ പ്രോഗ്രാമാണ്
ആകെ സീറ്റുകൾ : 20 സീറ്റുകൾ
യോഗ്യത:
ബി.പി.ഇ.എസ്./ബി.പി.എഡ്./സൈക്കോളജി ബി.എ. (ഓണേഴ്സ്)/ സൈക്കോളജി/സ്പോര്‍ട്സ് സൈക്കോളജി ഒരു വിഷയമായുള്ള ബാച്ചിലര്‍ ബിരുദം. കുറഞ്ഞത് 50% മാർക്ക് നേടിയിരിക്കണം .
ഏതെങ്കിലും ഗെയിംസ് / സ്പോർട്സിൽ ഇന്റർ സ്കൂൾ / ജില്ലാ മത്സരത്തിൽ സ്ഥാനാർത്ഥി സ്കൂൾ / ജില്ലയെ പ്രതിനിധീകരിച്ചിരിക്കണം.
പ്രവേശന രീതി
പ്രവേശന പരീക്ഷയിൽ (എഴുത്തു പരീക്ഷ, സ്പോർട്സ് പ്രൊഫിഷ്യൻസി ടെസ്റ്റ്, അഭിമുഖം) ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ പൂർണ്ണമായും മെറിറ്റിനെ അടിസ്ഥാനമാക്കിയാണ് പ്രവേശനം
ടെസ്റ്റിന് യോഗ്യത നേടുന്നതിന് കുറഞ്ഞത് 50% മാർക്ക് ആവശ്യമാണ്.
തിരഞ്ഞെടുക്കപ്പെട്ടവർ സർവകലാശാല നടത്തുന്ന മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാകണം.
എങ്ങനെ അപേക്ഷിക്കാം?
www.nsu.ac.in യൂണിവേഴ്സിറ്റി വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി നല്‍കാം.
ബിരുദതല യോഗ്യതാപരീക്ഷ അഭിമുഖീകരിച്ച് ഫലം കാത്തിരിക്കുന്നവര്‍ക്കും മാസ്റ്റേഴ്സ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.
അവസാന തിയ്യതി : ഓഗസ്റ്റ് 31