കാലിക്കറ്റ് സർവകലാശാലയിൽ എം.ബി.എ: ഇപ്പോൾ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാല നേരിട്ട് നടത്തുന്ന വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂർ തൃശ്ശൂർ, ജോൺ മത്തായി സെന്റർ തൃശൂർ, പാലക്കാട് എന്നീ കേന്ദ്രങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്കും അഫിലിയേറ്റഡ് മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങിയവയിലേക്കും എം.ബി.എ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
യോഗ്യത :
കാറ്റ്, സിമാറ്റ്, കെമാറ്റ് പരീക്ഷയ്ക്ക്
ജനറൽ: 15 ശതമാനം
മറ്റ് പിന്നോക്ക വിഭാഗം: 10 ശതമാനം
പട്ടികജാതി/പട്ടികവർഗം: 7.5 ശതമാനം
അപേക്ഷ ഫീസ്
General- ₹555
SC/ST- ₹187
അപേക്ഷിക്കുന്ന വിധം :
ഓണ്ലൈനായി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷക്ക് www.uoc.ac.in സൈറ്റ് സന്ദർശിക്കുക
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
അപേക്ഷയുടെ പ്രിന്റൗട്ട്,
ചെലാൻ (എസ്. സി./എസ്.ടി. വിഭാഗങ്ങൾ കമ്യൂണിറ്റി സർട്ടിഫിക്കറ്റ് സഹിതം)
സ്കോർ കാർഡ്,
ബിരുദ സർട്ടിഫിക്കറ്റ് പകർപ്പ്
അപേക്ഷകൾ അയക്കേണ്ട വിലാസം
ഹെഡ് ഓഫ് ഡിപ്പാർട്ട്‌മെന്റ്,
ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ്,
യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്,
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി,
മലപ്പുറം 673635
ഫോൺ : 04942407363.
അവസാന തിയ്യതി: 21ഓഗസ്റ്റ് 2020
വെബ്സൈറ്റ്
www.uoc.ac.in