Peruvayal News

Peruvayal News

ജിപ്മറിൽ ബിരുദ , മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാംജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ), പുതുച്ചേരി 2020-21ലെ വിവിധ ബാച്ചിലർ, മാസ്റ്റേഴ്‌സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.


ജിപ്മറിൽ ബിരുദ , മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം


ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ), പുതുച്ചേരി 2020-21ലെ വിവിധ ബാച്ചിലർ, മാസ്റ്റേഴ്‌സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

ബിരുദ പ്രോഗ്രാമുകൾ

ബി.എസ്‌സി. നഴ്‌സിങ്,

ബി. എസ്‌സി. അലൈഡ് ഹെൽത്ത് സയൻസസ് - 

അനസ്‌തേഷ്യാ ടെക്‌നോളജി, 
കാർഡിയാക് ലബോറട്ടറി ടെക്‌നോളജി, 
ഡയാലിസിസ് ടെക്‌നോളജി, 
മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (എം.എൽ.ടി.)
മെഡിക്കൽ ടെക്‌നോളജി - 
ന്യൂറോ ടെക്‌നോളജി, 
ന്യൂക്ലിയാർ മെഡിസിൻ ടെക്‌നോളജി, 
ഒപ്‌ടോമെട്രി, 
പെർഫ്യൂഷൻ ടെക്‌നോളജി, 
റേഡിയോ തെറാപ്പി ടെക്‌നോളജി, 
എം. എൽ.ടി. ഇൻ ബ്ലഡ് ബാങ്കിങ് 
യോഗ്യത: 

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആൻഡ് സുവോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് ഓരോന്നും ജയിച്ച്, പ്ലസ്ടു തല പരീക്ഷ ജയിക്കണം. 
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആൻഡ് സുവോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50 ശതമാനം (ജനറൽ ഭിന്നശേഷിക്കാർക്ക് 45 ശതമാനം, പട്ടിക, ഒ.ബി.സി വിഭാഗക്കാർക്ക് 40 ശതമാനം) മാർക്ക് വേണം.
പ്രവേശനപ്പരീക്ഷ

സെപ്റ്റംബർ 22-ന് നടത്തുന്ന ഓൺലൈൻ പരീക്ഷ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. 
പരീക്ഷയ്ക്ക് മൾട്ടിപ്പിൾ ചോയ്‌സ് രീതിയിലുള്ള, പ്ലസ്ടു നിലവാരമുള്ള 100 ചോദ്യങ്ങൾ, ഫിസിക്‌സ്, കെമിസ്ട്രി (20 വീതം), ബയോളജി (40), ഇംഗ്ലീഷ് ലാംഗ്വേജ് , ലോജിക്കൽ ആൻഡ് ക്വാണ്ടിറ്റേറ്റീവ് റീസണിങ് (10 വീതം) എന്നിവയിൽ നിന്നും ഉണ്ടാകും. 
ശരിയുത്തരത്തിന് ഒരു മാർക്ക്. നെഗറ്റീവ് മാർക്കിങ് ഇല്ല. 
യോഗ്യത നേടാൻ 50-ാം പെർസന്റൈൽ സ്‌കോർ (ജനറൽ ഭിന്നശേഷി - 45-ാം പെർസെന്റൈൽ, പട്ടിക/ഒ.ബി.സി. - 40-ാം പെർസന്റൈൽ) നേടണം. 


മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾ

എം.എസ്‌സി. നഴ്‌സിങ്, 
/മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്, 
എം.എസ്‌സി. അലൈഡ് ഹെൽത്ത് സയൻസസ് - 
മെഡിക്കൽ ബയോകെമിസ്ട്രി, 
മെഡിക്കൽ ഫിസിയോളജി, 
ബയോസ്റ്റാറ്റിസ്റ്റിക്‌സ്, 
ന്യൂറോ ടെക്‌നോളജി, 
എം.എൽ.ടി. മൈക്രോബയോളജി, 
എം. എൽ.ടി. - പത്തോളജി; 
പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ നഴ്‌സിങ്, 
പോസ്റ്റ് ഗ്രാജ്വേറ്റ്‌ ഡിപ്ലോമ/ഫെലോഷിപ്പ്, 
പിഎച്ച്.ഡി. .


അപേക്ഷിക്കുന്ന വിധം 

https://main.jipmer.edu.in വഴി സെപ്തംബർ ഒന്നിന് വൈകിട്ട് അഞ്ച് വരെ നൽകാം.



അവസാന തിയ്യതി : ഓഗസ്റ്റ് 31
Don't Miss
© all rights reserved and made with by pkv24live