ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോക്ക് തീപിടിച്ചു.
യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
മെഡിക്കൽ കോളേജ് : രോഗിയുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഓട്ടോക്ക് തീ പിടിച്ചു പൂർണമായും കത്തിനശിച്ചു. ഇന്നലെ (ബുധൻ ) രാവിലെ ഏഴുമണിയോടെ ഇരിങ്ങാടൻ പള്ളി ബൈപാസിലാണ് അപകടം ഉണ്ടായത്.
കൊയിലാണ്ടി കീഴരിയൂരിൽ നിന്നും രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വരുന്ന വഴിക്കാണ് ഓട്ടോക്ക് തീ പിടിച്ചത്.
യാത്രക്കാരായ കൊയിലാണ്ടി കീഴരിയൂർ കണ്ടിത്താഴം ഗിരീഷ്, ഭാര്യ മിനി, മകൾ അനഘ എന്നിവരും ഓട്ടോ ഡ്രൈവർ അമ്പലത്തിങ്ങൾ സുബൈറുമാണ് ഓട്ടോ റിക്ഷയിലുണ്ടായിരുന്നത്. ഇവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഗിരീഷിനെ മെഡിക്കൽ കോളജിൽ കൊണ്ടുപോകുന്നത്തിനായിരുന്നു യാത്ര. ഉടനെ നാട്ടുകാർ ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് തീയണക്കുകയായിരുന്നു.
ഇലക്ട്രിക് ഷോട്ട്സർക്യൂട്ടാണ് തീ പിടിത്തത്തിന്ന് കാരണമെന്ന് കരുതുന്നു.