ചീക്കോട് ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്കൂൾ ഉദ്ഘാടനം ചെയ്തു
പൊന്നാട്ഃ ചീക്കോട് ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ ഉദ്ഘാടനം ടി വി ഇബ്രാഹിം എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ചീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി സഈദ് അധ്യക്ഷത വഹിച്ചു.
ഭിന്നശേഷിക്കാർക്കായി മലപ്പുറം ജില്ലാ പഞ്ചായത്തും അരീക്കോട് ബ്ലോക്ക് പഞ്ചായത്തും ചീക്കോട് ഗ്രാമ പഞ്ചായത്തും സംയുക്തമായി 25 ലക്ഷം രൂപ ചെലവിലാണ് പൊന്നാട് ബഡ്സ് സ്കൂൾ നിർമ്മിച്ചത്.
ചടങ്ങിൽ അരീക്കോട് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഷെരീഫ പരതാട്ടുതൊടി, ചീക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എളങ്കയില്‍ മുംതാസ്, സ്റ്റാൻന്റിംങ്ങ് കമ്മറ്റി ചെയർമാൻമാരായ എം മുഹമ്മദലി ഹാജി, റസിയ എടശ്ശേരി, കെ സി ഗഫൂർ ഹാജി, ഇമ്പിച്ചിമോതി മാസ്റ്റര്‍, അസ്'ലം മാസ്റ്റർ, ശബ്ന പൊന്നാട്, കരീം എളമരം, സുബ്രഹ്മണ്യൻ മാസ്റ്റർ പ്രസംഗിച്ചു.
വിദ്യാഭ്യാസ സ്റ്റാൻന്റിംങ്ങ് കമ്മറ്റി ചെയർമാൻ ഷാഹുൽ ഹമീദ് സ്വാഗതവും വാർഡ് മെമ്പർ സമദ് പൊന്നാട് നന്ദിയും പറഞ്ഞു.