വിജയികളെ അനുമോദിച്ചു
മാവൂർ പതിമൂന്നാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, എൽ.എസ്.എസ്സ്, എൻ എസ് എസ് പരീക്ഷകളിൽ വിജയികളായ വാർഡിലെ മുഴുവൻ കുട്ടികളേയും അനുമോദിച്ചു.വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ട് ബിസ് ബിസ് മുജീബ് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ മൈമൂന കടുക്കാഞ്ചേരി ഉപഹാരങ്ങൾ വിതരണം ചെയ്തു.കെ.ടി.അഹമ്മദ് കുട്ടി, മുസ്സക്കുട്ടി കടുക്കാഞ്ചേരി, ഷംസുദ്ധീൻ പി.പി.സെയ്ഫുദ്ദീൻ കെ, റാഷിദ് പാറമ്മൽ എന്നിവർ പങ്കെടുത്തു.