കോവിഡ് ഹോമിയോ പ്രതിരോധ മരുന്നു വിതരണം ചെയ്തു.
മാവൂർ, : ഡോ.ജാസ്മിൻ ഹോമിയോപ്പതി വെൽനസ് ക്ലിനിക്കിന്റെ സഹകരണത്തോടെ കെഎസ്ബിഎ യൂണിറ്റിന് കീഴിൽ കോവിഡ് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. ഡോ. ജാസ്മിൽ നിന്ന് കെ എസ് ബി എ വനിത ബ്യൂട്ടീഷൻ ജില്ലാ കമ്മിറ്റി അംഗം സിനി മാവൂർ ഏറ്റുവാങ്ങി. കെഎസ്ബിഎ കോഴിക്കോട് താലൂക്ക് സെക്രട്ടറി പിസി മെഹബൂബ്, പ്രസീദ മാവൂർ, ഷെഫീക്ക് പിസി എന്നിവർ പങ്കെടുത്തു. യൂണിറ്റിലെ മുഴുവൻ ബ്യൂട്ടീഷൻ മെമ്പർമാർക്കും പ്രതിരോധ മരുന്ന് സൗജന്യമായി വിതരണം ചെയ്തു.