ചീക്കോട് ഗ്രാമ പഞ്ചായത്ത് 2020-21 വാർഷിക പദ്ധതി
വൃദ്ധർക്ക് കട്ടിൽ വിതരണം ചെയ്തു
ചീക്കോട് :
ചീക്കോട് ഗ്രാമ പഞ്ചായത്ത് 2020 21 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വൃദ്ധർക്ക് കട്ടിൽ എന്ന പദ്ധതിയുടെ ഭാഗമായി കട്ടിൽ വിതരണം ഗ്രാമപഞ്ചായത്ത് എളങ്കയിൽ മുംതാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ പി സഈദ്, പഞ്ചായത്ത് അംഗങ്ങളായ മുബഷിർ കെ.കെ, വിജീഷ്. പി. കെ, അബ്ദുൽ അസീസ്. കെ, രജീഷ്. എം. പി, സഫിയ സിദ്ധീഖ്, ഫജീന സിദ്ധീഖ്, അബ്ദുറഹ്മാൻ പി വി, നിർവഹണ ഉദ്യോഗസ്ഥ ഐ സി ഡി എസ് സൂപ്പർവൈസർ റംലത്ത്. പി, അസി. സെക്രട്ടറി എം. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.