ചീക്കോട് ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതി രൂപീകരണത്തിന് ഭാഗമായി ഭിന്നശേഷിക്കാരുടെ പ്രത്യേക ഗ്രാമസഭ
16-2-2021 ചൊവ്വ ഉച്ചക്ക് 2.30ന് എടവണ്ണപ്പാറ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ വച്ച് നടക്കുന്നു.
ഓരോ ഭിന്നശേഷിക്കാരുടെയും പ്രത്യേക ആവശ്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനും, അവർക്കാവശ്യമായ സഹായങ്ങൾ 2021-22 വാർഷിക പദ്ധതിയിൽ ഉൾപെടുത്തുന്നതിനും വേണ്ടിയാണ് ഈ പ്രത്യേക ഗ്രാമസഭ ചേരുന്നത്. ഈ ഗ്രാമസഭയിൽ എല്ലാ ഭിന്നശേഷിക്കാരും, ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.