അജൈവ മാലിന്യ സംഭരണം അഴിമതി രഹിതമാക്കണം.
ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് പ്രതിനിധി സംഘം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.
ഒളവണ്ണയിൽ വീടുകൾ തോറും എത്തി ഗ്രാമപഞ്ചായത്ത് അജൈവ മാലിന്യ സംഭരണം നടത്തുന്നത് അഴിമതിമുക്തമാക്കാൻ വാങ്ങുന്ന തുക രേഖപ്പെടുത്തി രശീതി നൽകണമെന്ന് ആവശ്യപ്പെട്ട ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് പ്രതിനിധി സംഘം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.
ഡി സി സി ജന.സെക്രട്ടറി കെ ടി ജയലക്ഷ്മി, ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് വിനോദ് മേക്കോത്ത്, ഗ്രാമ പഞ്ചായത്ത് അംഗം ജയരാജൻ മാവോളി, സന്തോഷ് കോന്തനാരി, എം ഉണ്ണികൃഷ്ണൻ, വിപിൻ തുവ്വശ്ശേരി എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് നിവേദനം നൽകിയത്