പെരുമണ്ണ ചാമാടത്ത് മുണ്ടുപാലം റോഡിൻ്റെ റീടാറിങ് ഉദ്ഘാടനം ചെയ്തു
പെരുമണ്ണ :
പെരുമണ്ണ ചാമാടത്ത് മുണ്ടുപാലം റോഡിൻ്റെ റീടാറിങ് ഉദ്ഘാടനം പെരുമണ്ണ അഞ്ചാം വാര്‍ഡ് മെമ്പര്‍ കെ കെ ഷമീര്‍ നിര്‍വഹിച്ചു. നന്മ അയല്‍ സഭ ചെയർമാൻ പി ഇ രവീന്ദ്രന്‍, കണ്‍വീനര്‍ കോമളവല്ലി പി പി, മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം പി പി വിജയ കുമാര്‍, സിവദാസൻ, മുരളി, മാലതി, ശോഭന തുടങ്ങിയവര്‍ പങ്കെടുത്തു. 4 ലക്ഷം രൂപ ചെലവിലാണ് റോഡിന്റെ പണി പൂര്‍ത്തിയാക്കിയത്.