വ്യാപാരികള്‍ കേര്‍പ്പറേഷന്‍ ഓഫീസ് മാര്‍ച്ച് നടത്തി
കോഴിക്കോട്:
വ്യാപാരി വ്യവസായി സമിതി കോഴിക്കോട് സിറ്റി കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. സിറ്റികമ്മറ്റി പ്രസിഡന്റ് പി. പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. തെരുവ് കച്ചവടം നിയന്ത്രിക്കുക, ട്രേഡേഴ്‌സ് ലൈസന്‍സ് ഫീസ് വര്‍ധന ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് മാര്‍ച്ചും ധര്‍ണയും. ത്രിപുദാസ് സംസാരിച്ചു. മാര്‍ച്ചിന് കുഞ്ഞുമോന്‍, ഷാഹിദ്, നവാസ് കോഴിശേരി, എന്‍.സി. റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി. സിറ്റി സെക്രട്ടറി സി. മൊയ്തീന്‍ കോയ സ്വാഗതവും കുഞ്ഞുമോന്‍ നന്ദിയും പറഞ്ഞു.