മാവൂർ:
മാവൂർ മണ്ഡലം കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മ്യതിയാത്ര നടത്തിെ. ചെറൂപ്പയിൽ നിന്ന് ആരംഭിച്ച യാത്രയുടെ ഉദ്ഘാടനം ജാഥ ക്വാപ്റ്റൻ വി.എസ് രജ്ഞിത്തിന് പതാക കൈമാറി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് എം.പി.കേളു കുട്ടി നിർവഹിച്ചു.
മാവൂരിൽ നടന്ന സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് വി.എസ്.രജ്ഞിത്ത് അധ്യക്ഷത വഹിച്ചു.ജില്ല യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സൂഫിയാൻ ചെറുവാടി, വളപ്പിൽ റസാഖ്, നിധീഷ് നങ്ങാലത്ത്, സി.പി. കൃഷ്ണൻ, ടി.മണി എന്നിവർ സംസാരിച്ചു.ചെറുപ്പയിൽ നിന്ന് ആരംഭിച്ച സ്മൃതി യാത്രക്ക് എം.ഗോപാലകൃഷൺ, എൻ.കെ ബഷീർ, കെ.എം അപ്പു കുഞ്ഞൻ, ഒ.പി. സമദ്, രമ്യ ഉണ്ണികൃഷണൻ, ജയശ്രി ദിവ്യപ്രകാശ്, ഹരി നാരായണൻ, ഗിരീഷ് കമ്പളത്ത്, വാസന്തി വിജയൻ , സജി കെ. മാവൂർ എന്നിവർ നേതൃത്വം നൽകി.