പൊരുതുന്ന കർഷക ജനതക്ക് ഐക്യദാർഢ്യം
കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക വിരുദ്ധവും, കോർപ്പറേറ്റുകളെ സേവിക്കുന്നതുമായ മൂന്ന് കർഷക നിയമങ്ങൾ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് രണ്ടു മാസത്തിലേറെയായി സമരം ചെയ്യുന്ന രാജ്യത്തെ കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് DYFI ചെറൂപ്പ മേഖലാ കമ്മിറ്റി പ്രതിഷേധ രാവ് സംഘടിപ്പിച്ചു.
DYFI സംസ്ഥാന ജോ.സെക്രട്ടറി സ: വി. വസീഫ് പ്രതിഷേധ രാവ് ഉദ്ഘാടനം ചെയ്തു. DYFI കോഴിക്കോട് ജില്ലാ വൈ: പ്രസിഡണ്ട് സ: അഭിജേഷ് കെ*l പ്രതിഷേധ ജ്വാല തെളീച്ചു. ബഹു. കുന്ദമംഗലം നിയോജക മണ്ഡലം MLA ശ്രീ. PTA റഹിം, CPIM കുന്ദമംഗലം ഏരിയ സെക്രട്ടറി
സ: ഇ. വിനോദ് കുമാർ CPIM ചെറൂപ്പ ലോക്കൽ സെക്രട്ടറി സ: പി. ശങ്കരനാരായണൻ KSKTU ജില്ലാ കമ്മിറ്റി അംഗം സ: എൻ ബാലചന്ദ്രൻ SFIകുന്ദമംഗലം ഏരിയ സെക്രട്ടറി സ: അജയ് എ സി, DYFI ചെറൂപ്പ മേഖലാ ട്രഷറർ സ: ടി സി അജലേഷ് തുടങ്ങിയവർ സമരത്തിന് അഭിവാദ്യമർപ്പിച്ചു സംസാരിച്ചു. DYFI മേഖലാ പ്രസിഡണ്ട് അശ്വന്ത് പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖലാ സെക്രട്ടറി ടി. ഫെബിത്ത് സ്വാഗതവും, മേഖലാ കമ്മിറ്റി അംഗം ടി സി ബിനോയ് നന്ദിയും പറഞ്ഞു. തുടർന്ന് പ്രശസ്ഥ നാടൻപാട്ട് കലാകാരൻ
ശ്രീ. മാത്യൂസ് വയനാടിന്റെ നാടൻ പാട്ടും, പ്രാദേശിയ കലാകാരൻമാർ അവതരിപ്പിച്ച കലാ പരിപാടികളും ഉണ്ടായിരുന്നു.