സിമ്പോസിയം നടത്തി
പന്തീരാങ്കാവ്:
ഗ്രാമസേവിനി വായനശാലയുടെ 'ജനകീയാസൂത്രണം 25 വർഷം പിന്നിടുമ്പോൾ ഒരു തിരിഞ്ഞുനോട്ടം' സിമ്പോസിയം ഒളവണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.ജയപ്രശാന്ത് ഉദ്ഘാടനം ചെയ്തു. പി. മാധവൻകുട്ടി അധ്യക്ഷനായി. വി.എൻ.കൃഷ്ണൻ, മൂപ്പിൽ ദാസൻ, വിനോദ് മേക്കോത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഇ.എം.വിനോദ്, ധനേഷ് കുമാർ കുണ്ടാത്രെ, മാവോളി ജയരാജൻ, കെ.പി.മോഹനൻ, എൻ.മുരളീധരൻ എന്നിവർ സംസാരിച്ചു.