ഫ്രറ്റേണിറ്റി മൂവ്മെന്റ്: കോഴിക്കോട് ജില്ലയ്ക്ക് പുതിയ ഭാരവാഹികൾ
കോഴിക്കോട്:
ഫ്രറ്റേണിറ്റി മൂവ്മെന്റ് 2021-23 കാലയളവിലേക്കുള്ള ജില്ല കമ്മിറ്റിയെയും പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
കോഴിക്കോട് ജില്ലാ പ്രസിഡന്റായി മുനീബ് എലങ്കമലിനെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിമാരായി തബഷീറ സുഹൈൽ, ലബീബ് കായക്കോടി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റ്മാർ : റഹീം ചേന്ദമംഗല്ലൂർ, സജീർ ടി സി, അഫീഫ് ഹമീദ്
സെക്രട്ടറിമാർ: മുജാഹിദ് മേപ്പയൂർ, സമീഹ ബാഫഖി, നിതിൻ, അയിഷ മന്ന, മുസ്അബ് പെരിങ്ങളം, റഈസ് കുണ്ടുങ്ങൽ.
കുറ്റ്യാടിയിൽ ചേർന്ന ജില്ലാ ജനറൽ കൗൺസിൽ അംഗങ്ങളുടെ യോഗത്തിൽ നിന്നാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സംസ്ഥാന ജനറൽ സെക്രട്ടറി കെ എം ഷെഫ്രിൻ, സെക്രട്ടറി കെ അഷ്റഫ് എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഫ്രറ്റേണിറ്റി മൂവ്മെൻറ് ദേശീയ കമ്മിറ്റി അംഗം വസീം ആർ എസ് പഠന ക്ലാസ് നടത്തി.