Peruvayal News

Peruvayal News

ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്കാരം പെരുമണ്ണ ഗ്രാമ പഞ്ചായത്തിന്


ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്കാരം പെരുമണ്ണ ഗ്രാമ പഞ്ചായത്തിന്

2019-20 വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ജില്ലയിലെ രണ്ടാമത്തെ ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്കാരത്തിന് പെരുമണ്ണ ഗ്രാമ പഞ്ചായത്തിനെ തിരഞ്ഞെടുത്തു. വളയം ഗ്രാമ പഞ്ചായത്താണ് ജില്ലയിൽ ഒന്നാം സ്ഥാനത്ത്. സംസ്ഥാനതലത്തിൽ ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് മൂന്നാം സ്ഥാനം നേടി. 
മികച്ച തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾക്കുള്ള മഹാത്മാ പുരസ്കാരത്തിന് ചെറുവണ്ണൂർ, കാരശ്ശേരി, മരുതോങ്കര ഗ്രാമപ്പഞ്ചായത്തുകൾ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടി. ജില്ലാതലത്തിൽ ഈ മൂന്ന് പഞ്ചായത്തുകളും ഒന്നാംസ്ഥാനം പങ്കിട്ടു.
Don't Miss
© all rights reserved and made with by pkv24live