ഡിവൈഎഫ്ഐ അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു
കിളിമാനൂർ:
പെട്രോൾ ഡീസൽ പാചക വാതക വില വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ബ്ലോക്ക് കേന്ദ്രങ്ങളിൽ ഡിവൈെഎഫ്ഐ അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു. കിളിമാനൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ ടൗണിലും, നാവായിക്കുളം കടമ്പാട്ടുകോണത്തും സമരം സംഘടിപ്പിച്ചു. കിളിമാനൂരിൽ ബ്ലോക്ക് സെക്രട്ടറി ജെ ജിനേഷ് കിളിമാനൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ ആർ നിയാസ് അധ്യക്ഷനായി. അനീഷ് ചൂട്ടയിൽ, ഫത്തഹുദ്ദീന‍്, ദീപക്, അഖിൽ പുല്ലയിൽ, ഷെഫിൻ, ശ്രദ്ധ, ആർച്ച തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ ഡി രജിത്ത് നന്ദി പറഞ്ഞു. കടമ്പാട്ടുകോണത്ത് ബ്ലോക്ക് കമ്മറ്റിയംഗം കെ ആർ അമ്മു ഉദ്ഘാടനം ചെയ്തു. ഹജീർ, അരുൺ, അൽ അമീൻ തുടങ്ങിയവർ സംസാരിച്ചു.
