ബോധവത്കരണ ക്ലാസ് നടത്തി
പെരുമണ്ണ :
അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂൾ പി.ടി.എ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് നടത്തി. പരിപാടി പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.ടി മനോജ് അധ്യക്ഷത വഹിച്ചു. ബോധവത്കരണ ക്ലാസിന് കേരളത്തിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനും പ്രഭാഷകനുമായ ഫിലിപ്പ് മമ്പാട് നേതൃത്വം നൽകി. വിവിധ മത്സര വിജയികൾക്ക് വാർഡ് മെമ്പർ കെ.കെ ഷമീർ സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ എം.പി.ടി.എ പ്രസിഡന്റ് കെ. ബീന, കെ.ഗോപാലകൃഷ്ണൻ , എ.പി അബ്ന സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പി.പി ഷീജ സ്വാഗതവും പി.ടി എ ട്രഷറർ ഐ. സൽമാൻ നന്ദിയും പറഞ്ഞു.
