കാരുണ്യ സ്പർശവുമായി ആശമാർ
പെരുവയൽ:
നിർധനരും നിരാലമ്പരും ആയ കിടപ്പുരോഗികൾക്ക് സ്വാന്തനമേകി മാതൃകയായിരിക്കുകയാണ് പെരുവയൽ പഞ്ചായത്തിലെ ആശമാർ. തങ്ങൾക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും മിച്ചം വെച്ചാണ് കിഡ്നി രോഗികൾക്ക് ആവശ്യമുള്ള 15000 രൂപ വില വരുന്ന മരുന്നുകൾ ഇവർ വാങ്ങി നൽകിയത്. മരുന്നുകൾ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ജയരാജനിൽ നിന്നും പഞ്ചായത്ത് പ്രസിഡണ്ട് സുഹറാബി ടീച്ചർ ഏറ്റുവാങ്ങി. ദൈന്യം ദിന ജോലികൾക്ക് പുറമെ ഏറെ ത്യാഗങ്ങൾ സഹിച്ചു കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ വ്യാപ്രതരാവുമ്പോഴും ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടി സമയവും സമ്പത്തും നീക്കിവെക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ബിഗ് സല്യൂട് നൽകുന്നതായി സുഹറാബി ടീച്ചർ പറഞ്ഞു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാർ P K ശറഫുദ്ധീൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീമ ഹരീഷ്, റിയാസ് ടി, ഷൈമ. ടി, മുൻസിറ കെ എന്നിവർ സംസാരിച്ചു
