ഇന്ധനവിലവർദ്ധനവിനെതിരെ STU മാവൂരിൽ സമര സംഗമം നടത്തി
കോഴികോട്:
അനിയന്ത്രതമായ ഇന്ധന 'വിലവർദ്ധനക്കും കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇന്ധന വിലയിൽ നടത്തുന്നക്കൊള്ളക്കെതിരേയും പബ്ലിക്ക് വാഹനങ്ങളുടെ കാലാവധി 15 വർഷമായി നിജപ്പെടുത്തിയതിനെതിരായും ടാക്സി വാഹനങ്ങളിൽ GPS നിർബന്ധമാക്കിയതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ തീരുമാനപ്രകാരം മാവൂർ യൂണിറ്റ് STU കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാവൂരിൽ പ്രതിഷേധ സമര സംഗമം നടത്തി സംഗമം STU മോട്ടോർ ഫെഡറേഷൻസംസ്ഥാന സെക്രട്ടറി യു എ ഗഫൂർ ഉദ്ഘാടനം ച്ചെയ്തു പി എൻ അസീസ് അദ്ധ്യക്ഷരത വഹിച്ചു സെക്രട്ടറി മുനാജ് ,സംസു പറമ്പൻ റഹീം ,ഇസ്മായിൽ എന്നിവർ പങ്കെടുത്തു.
