ഇൻഡസ്ട്രിയൽ തൊഴിലാളികൾ ധർണ്ണ നടത്തി
പെരുമണ്ണ:
ഇൻഡസ്ട്രിയൽ രംഗത്തെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.ഐ.എഫ്.ഇ.യു. എ. കുന്ദമംഗലം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരമാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് മുമ്പിൽ ധർണ്ണാ സമരം നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.കോഴിക്കോട് ജില്ലാ വൈസ് പ്രസിഡൻ്റ് വാസുവള്ളിക്കുന്ന് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് അബ്ദുൽ മുനീർ അധ്യക്ഷനായി. കുന്ദമംഗലം ബ്ലോക്ക് കമ്മറ്റി സെക്രട്ടറി ഷാനുപ്രസാദ്, അജയൻ മാവൂർ എന്നിവർ സംസാരിച്ചു