Peruvayal News

Peruvayal News

മയ്യഴി പുഴ സംരക്ഷണ കൺവെൻഷൻ മഞ്ചക്കൽ ബോട്ട് ഹൗസിന് സമീപം ചേർന്ന വേദിയിൽ മയ്യഴി എം.എൽ.എ.ഡോ: ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു

മയ്യഴിയിൽ മയ്യഴിപ്പുഴ കൺവെൻഷൻ നടത്തി

മാഹി: 
വയനാട് ജില്ലയിലെ കുഞ്ഞോത്ത് പശ്ചിമഘട്ട നിരകളിൽ നിന്നും ഉത്ഭവിച്ച് 54 കിലോമീറ്റർ ദൂരത്ത് മാഹിയിൽ വെച്ച് അറബിക്കടലിൽ ചേരുന്ന പുഴയാണ് മയ്യഴി പുഴ.കേരളത്തിലെ 44 നദികളിൽ ഒന്നായ മയ്യഴി പുഴയും മറ്റു നദികളെ പോലെ തന്നെ കയ്യേറ്റവും മാലിന്യ നിക്ഷേപത്താലും ഇല്ലാതാക്കുന്ന അവസ്ഥ സംജാതമായപ്പോൾ ഉത്ഭവസ്ഥാനമായ വയനാട് ജില്ലയിലെ കുഞ്ഞോത്ത് പ്രദേശത്തെ ജനപ്രതിനിധി ഉൾപ്പടെ കോഴിക്കോട് ജില്ലയിലെ 14 ഗ്രാമ പഞ്ചായത്തുകളിലെയും കണ്ണൂർ ജില്ലയിലെ രണ്ട് മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രതിനിധിയും മാഹി മണ്ഡലത്തിലെ ഏക എം - എൽ.എയും ചേർന്ന് വിവിധ പ്രദേശങ്ങളിൽ പ്രാദേശിക കമ്മറ്റികൾ രൂപീകരിച്ചാണ് മയ്യഴി പുഴ സംരക്ഷണ സമിതി രൂപീകരിച്ചത്. കേരളത്തിലെ മറ്റു പ്രദേശങ്ങളിൽ പുഴ സംരക്ഷണ സമിതികൾ രൂപീകരിച്ച മാതൃകയിൽ തന്നെയാണ് മയ്യഴി പുഴ സംരക്ഷണ സമിതിയും പ്രവർത്തിക്കുന്നത്. ഫെബ്രുവരി 13 ഞായറാഴ്ച 3 മണിക്ക് മാഹിയിലെ മഞ്ചക്കൽ ബോട്ട് ഹൗസിന് സമീപം വെച്ച് മയ്യഴി പുഴ കൺവെൻഷൻ നടത്തി. മയ്യഴി എം.എൽ.എ.ഡോ: ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാഹി ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയിലെ വനിതാ പ്രവർത്തകർ സ്വാഗതഗാനാലാപനം നടത്തി. വിജയൻ കൈനാടത്ത് അധ്യക്ഷനായി.കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ, കെ. ഹരീന്ദ്രൻ, പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഷൗക്കത്തലി എരോത്ത്, കേരള നദീസംരക്ഷണ സമിതി ഭാരവാഹികളായ ടി.വി.രാജൻ, ഏലൂർ ഗോപിനാഥ്, കോഴിക്കോട്ടെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ മoത്തിൽ അബ്ദുൽ അസീസ്, പാനൂർ നഗരസഭാധ്യക്ഷൻ പി.അബ്ദുൽ നാസർ, 14 ഗ്രാമ പഞ്ചായത്തിലെയും ജനപ്രതിനിധികൾ, കോഴിക്കോട്ടെ വിവിധ പരിസ്ഥിതി പ്രവർത്തകർ എന്നിവർ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live