തിരിച്ച് വന്ന പ്രവാസികളുടെ സംരഭമായ ഓർക്കിഡ്, ഫർണ്ണിച്ചർ മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് ഉദ്ഘാടനം ചെയ്തു
പെരുവയൽ:
കേരളത്തിലെ തന്നെ ഫർണ്ണിച്ചറിന്റെ ടൗൺ എന്ന് പേര് കേട്ട കുറ്റിക്കാട്ടൂർ ടൗണിലെ കുന്ദമംഗലം റോഡിലെ ഓർക്കിഡ്, ഫർണ്ണിച്ചർ ഉദ്ഘാടനം കഴിഞ്ഞു. ഗൾഫ് മേഖലയിൽ കാലങ്ങളോളം സേവനമനുഷ്ടിച്ച ശേഷം മടങ്ങിവന്ന ചെറുപ്പക്കാരുടെ സംരഭമായ ഓർക്കിഡ് ഫർണ്ണിച്ചർ ഷോറൂം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് ഉൽഘാടനം നിർവ്വഹിച്ചു. സി.എച്ച് സെന്റർ പ്രസിഡണ്ട് കെ.പി കോയ - എസ് ടി യു - സംസ്ഥാന കമ്മറ്റി അംഗം ടി.എം.സി.അബൂബക്കർ, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. അനിൽകുമാർ, പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഹറടിച്ചർ, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് കെ.എം അഹമ്മദ് കുറ്റിക്കാട്ടൂർ , കെ.എം.എ. റഷീദ്, അറോത്ത് സലീം ഹാജി , വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് വി. മാമുക്കുട്ടി, തുടങ്ങിയവർ സംബന്ധിച്ചു.