രാമനാട്ടുകര നഗരത്തിൽ ഓട്ടോറിക്ഷ കെട്ടിവലിച്ച് പ്രതിഷേധിച്ചു
രാമനാട്ടുകര :
അനിയന്ത്രിതമായ ഇന്ധന വിലവർദ്ധനക്കും, കേന്ദ്ര - സംസ്ഥാന സർക്കാറുകൾ ഇന്ധന വിലയിൽ നടത്തുന്ന കൊള്ളകൾക്കെതിരെയും, പബ്ലിക്ക് വാഹനങ്ങളുടെ കാലാവധി 15 വർഷമായി നിജപ്പെടുത്തിയ നടപടിയിലും , ടാക്സി വാഹനങ്ങളിൽ ജി പി എസ് നിർബന്ധമാക്കിയതിലും പ്രതിഷേധിച്ച് ജില്ലാ മോട്ടോർ തൊഴിലാളി ഫെഡറേഷൻ്റെ ആഹ്വാന പ്രകാരം നടത്തിയ പ്രതിഷേധ സംഗമത്തിൽ രാമനാട്ടുകര ഏരിയ മോട്ടോർ തൊഴിലാളി ഫെഡറേഷൻ രാമനാട്ടുകര നഗരത്തിൽ ഓട്ടോറിക്ഷ കെട്ടിവലിച്ച് പ്രകടനം നടത്തി.വി.ദിൽഷാദ് , സി .ഉമ്മർ ,പി.ടി മുജീബ് റഹ്മാൻ, സൈതലവി പൂച്ചാൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
തുടർന്ന് അങ്ങാടിയിൽ നടന്ന പ്രതിഷേധ സംഗമം
എസ് ടി യു മോട്ടോർ തൊഴിലാളി ഫെഡറേഷൻ ബേപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി സിദ്ധീഖ് വൈദ്യരങ്ങാടി ഉദ്ഘാടനം ചെയ്തു
രാമനാട്ടകര ഏരിയ എസ് ടി യു ജനറൽ സെക്രട്ടറി എം എം ഷഫീഖ് സ്വാഗതം പറഞ്ഞു .കെ .റഫീഖ് അധ്യക്ഷനായി
കെ.മുജീബ് , എ.പി മജീദ്, കെ. ഷറഫു പെരിങ്ങാവ്, പി.സൈഫുദ്ധീൻ ,മുഹമ്മദ് ബാവ എന്നിവർ സംസാരിച്ചു.
