വെൽഫെയർ പാർട്ടി ഇലക്ഷൻ കൺവൻഷൻ
കുന്നമംഗലം :
വെൽഫെയർ പാർട്ടി കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇലക്ഷൻ കൺവൻഷൻ സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി ഉദ്ഘാടനം ഉദ്‌ഘാടനം ചെയ്തു. 'സാമൂഹികനീതിക്ക് വെൽഫെയറിനൊപ്പം' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് വെൽഫെയർ പാർട്ടി തെരെഞ്ഞെടുപ്പിനെ നേരിടുന്നത് എന്നും കുന്നമംഗലം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് ഇ.പി. അൻവർ സാദത്തിനെ വിജയിപ്പിക്കണമെന്നും അസ്‌ലം ചെറുവാടി ആവശ്യപ്പെട്ടു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് എ.പി. വേലായുധൻ, സ്ഥാനാർഥി ഇ.പി. അൻവർ സാദത്ത്, എം.എ. സുമയ്യ, സലീം മേലേടത്ത്, ഇ.പി. ഉമർ എന്നിവർ സംസാരിച്ചു.