ദിനേശ് പെരുമണ്ണക്ക് ജന്മനാട്ടിൽ സ്‌നേഹോഷ്മളമായ സ്വീകരണം
മാവൂർ :
കുന്ദമംഗലം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ദിനേശ് പെരുമണ്ണക്ക് ജന്മനാട്ടിൽ സ്‌നേഹോഷ്മളമായ സ്വീകരണം. ആബാലവൃദ്ധo ജനങ്ങൾ ഞങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാർഥിയെ സ്വീകരിക്കാൻ തടിച്ചു കൂടി.
ദിനേശ് പെരുമണ്ണയുടെ വിജയം വിളിച്ചോതുന്ന ജനബാഹുല്യമായിരുന്നു പെരുമണ്ണയിൽ. രാവിലെ പെരുവയൽ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പ്രചരണം
കായലം പള്ളിത്താഴത്ത് നിന്ന് തുടക്കം കുറിച്ചു. കെ. പി. സി. സി. മെമ്പർ പി. മൊയ്‌തീൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.കൊണാറമ്പ് ,തോട്ട് മുക്ക്
എരഞ്ഞിക്കൽ താഴം ,തടപ്പറമ്പ് ,ചെമ്മലത്തൂർ ,മാക്കിനിയാട്ട് താഴം ,കീഴ്മാട് ,വെള്ളിപറമ്പ് 6/2 കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
കെ. മൂസ മൗലവി ,സി.എം സദാശിവൻ ,ഖാലിദ് കിളിമുണ്ട, സി.മാധവദാസ് ,എ.ടി ബഷീർ ,സി എം സദാശിവൻ ,ടി.പി. മുഹമ്മദ് , വിനോദ് പടനിലം
അനീഷ് പാലാട്ട് ,എൻ.അബൂബക്കർ ,പൊതാത്ത് മുഹമ്മദ് ,ഒ.എം നൗഷാദ് ,പി.കെ ഷറഫുദ്ധീൻ ,സുബിത തോട്ടാഞ്ചേരി സംസാരിച്ചു.
വിവിധ കേന്ദ്രങ്ങളിൽ
സലീം കുറ്റിക്കാട്ടൂർ , മുഹമ്മദ് കോയ കായലം ,പി.ടി അസീസ് ,സാബിത് പെരുവയൽ സംസാരിച്ചു.പെരുമണ്ണ പഞ്ചായത്തിൽ പെരുമൻപുറ, തയ്യിൽ താഴം, കോട്ടയിതാഴം, പാറമ്മൽ, അറത്തിൽ, പാലത്തും കുഴി, വെള്ളയ്ക്കോട്, പുറ്റേകടവ്, പൊയിൽതാഴം, പാറക്കണ്ടം, ഇയ്യാക്കാട്ടിൽ, തെക്കെപ്പാടം, ഇല്ലത്തു താഴം, തോട്ടത്തിൽ, പുത്തൂർ മഠം സ്വീകരണത്തിന് ശേഷം പെരുമണ്ണയിൽ സമാപിച്ചു. സമാപന സമ്മേളനം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനം ചെയ്തു. ഇ. എം. ജയപ്രകാശ്, കെ. എ. ഖാദർ മാസ്റ്റർ, കെ. മൂസ്സ മൗലവി, എ. ടി. ബഷീർ, സി. മരക്കാരുട്ടി, എ. ഷിയാലി,എം. എ. പ്രഭാകരൻ, വി. പി. കബീർ, എ. പി. പീതാംബരൻ, കെ. അബ്ദുറഹിമാൻ, യു. ടി. ഫൈസൽ, എം. പി. അബ്ദുൽമജീദ്, ടി. ടി. എ. സലാം, കെ. രാജൻ, എം. കെ. റംല, എം. നസീമ സംസാരിച്ചു.