മാങ്ങാട്ട് ഫൂട്ട്പാത്ത് ഉദ്ഘടാനം ചെയ്തു
മാവൂർ :
മാവൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മാങ്ങാട്ട് ഫൂട്ട്പാത്ത് ഉദ്ഘാടനം ചെയ്തു.
കുട്ടികളിൽനിന്നും നറുക്കെടുപ്പിലൂടെ ഉദ്ഘാടനത്തിന് അർഹനായ മാങ്ങാട്ട് മുഹമ്മദ് സിയാദ് ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ഫാത്തിമ ഉണിക്കൂർ, മുൻ മെമ്പർ യു എ ഗഫൂർ, പൗര പ്രമുഖരായ എ കെ മുഹമ്മദലി, ടി കെ മുഹമ്മദലി, വി പത്മനാഭൻ, എ കെ ഉമ്മർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മാവൂർ ഗ്രാമപഞ്ചായത്ത് ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫുഡ് പാത്ത് കോൺഗ്രീറ്റ് ച്ചെയ്തത് പ്രദേശവാസികളുടെ എറെ കാലത്തെ ചിരകാലസ്വപ്‌നമാണ് പൂവണിഞ്ഞത്.