ഇൻസാറ്റ് താമരശ്ശേരി സെമിയിൽ
മാവൂർ ജവഹർ ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഇൻസാറ്റ് താമരശ്ശേരി സെമി ഫൈനലിൽ പ്രവേശിച്ചു.
യംഗ് സ്റ്റാർ കാരക്കുറ്റിയെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണവർ പരാജയപ്പെടുത്തിയത്.നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചതിനാൽ പെനാൽട്ടി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.
മലപ്പുറം സീനിയർ ടീം കോച്ച് കെ.മൻസൂറലി കളിക്കാരുമായി പരിചയപ്പെട്ടു. ഇന്ന് (വെള്ളി) കോസ് മോസ് തിരുവമ്പാടി ബ്രസീൽ ചേന്ദമംഗല്ലൂരിനെ നേരിടും. കിക്കോഫ് 5.15 PM.