Peruvayal News

Peruvayal News

യു ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ദിനേശ് പെരുമണ്ണയുടെ തിരഞ്ഞെടുപ്പ് പര്യടനം ഇന്ന്‌ : പി കെ കുഞ്ഞാലിക്കുട്ടി, എം കെ രാഘവന്‍ എന്നിവർ പങ്കെടുക്കും


യു ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ദിനേശ് പെരുമണ്ണയുടെ തിരഞ്ഞെടുപ്പ് പര്യടനം ഇന്ന്‌ : 
പി കെ കുഞ്ഞാലിക്കുട്ടി, എം കെ രാഘവന്‍ എന്നിവർ പങ്കെടുക്കും

പെരുമണ്ണ : 
കുന്ദമംഗലം നിയോജകമണ്ഡലം യു ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ദിനേശ് പെരുമണ്ണയുടെ പെരുമണ്ണ പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പര്യടനം ഇന്ന്‌ വൈകീട്ട് 3 മണിക്ക് പെരുമണ്‍ പുറയിൽ നിന്നും ആരംഭിക്കും. തുടർന്ന് തയ്യില്‍ത്താഴം,കോട്ടായിതാഴം, പാറമ്മൽ, അറത്തിൽ പറമ്പ്, പാലത്തുംകുഴി,വെള്ളായിക്കോട്, പിറ്റേകടവ്, പൊയില്‍താഴം, പാറക്കണ്ടം, ഇയ്യക്കാട്ടിൽ, തേക്കേപ്പാടം, ഇല്ലാത്ത്താഴം, തോട്ടത്തില്‍, പുത്തൂർമഠം എന്നിവടങ്ങൾ പിന്നിട്ട് വൈകീട്ട് 8 മണിക്ക് പെരുമണ്ണയില്‍ സമാപിക്കും.  സമാപന സമ്മേളനത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി, എം കെ രാഘവന്‍ എം പി തുടങ്ങിയവർ പങ്കെടുക്കും.

Don't Miss
© all rights reserved and made with by pkv24live