ചുട്ടുപൊള്ളുന്ന വെയിലിൽ ഒരു തുള്ളി ദാഹജലം
ഈ ചൂടു കാലത്ത് ഒരു തുള്ളി ദാഹജലവുമായി എസ് വൈ എസ്
SYS ജലസംരക്ഷണ കാമ്പയിൻ ഭാഗമായി പെരുവയൽ യൂണിറ്റ് പെരുവയൽ ടൗണിൽ സ്ഥാപിച്ച തണ്ണീർ പന്തൽ സർക്കിൾ സെക്രട്ടറി ഖാലിദ് പി കെ ഉദ്ഘാടനം ചെയ്തു.
മാർച്ച് 21 മുതൽ മേയ് 31 വരെയാണ് ക്യാമ്പയിൻ നടത്തുന്നത്. ഫാറൂഖ് അഹ്സനി, ശാഫി അഹ്സനി, ഹാറൂൻ, സൈഫുദ്ധീൻ തുടങ്ങിയവർ സംബന്ധിച്ചു.
SYS ജല സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി വ്യത്യസ്തമായ നിരവധി പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.