Peruvayal News

Peruvayal News

മാവൂർ ടൗൺ റസിഡൻ്റ്സ് അസോസിയേഷൻസംഘടിപ്പിച്ച വനിത സംഗമവും കേരള അഗ്നി രക്ഷ സേനയുടെ സുരക്ഷ ബോധവത്കരണ പരിശീലന ക്ലാസും മാവൂർ ബഡ്സ് സ്കൂളിൽ നടന്നു.


മാവൂർ ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ
സംഘടിപ്പിച്ച വനിത സംഗമവും കേരള അഗ്നി രക്ഷ സേനയുടെ സുരക്ഷ ബോധവത്കരണ പരിശീലന ക്ലാസും മാവൂർ ബഡ്സ് സ്കൂളിൽ നടന്നു.

മാവൂർ: 
മാവൂർ ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ കരുതൽ 2021 എന്ന പേരിൽ സംഘടിപ്പിച്ച  വനിത സംഗമവും കേരള അഗ്നി രക്ഷ സേനയുടെ സുരക്ഷ ബോധവത്കരണ പരിശീലന ക്ലാസും മാവൂർ ബഡ്സ് സ്കൂളിൽ നടന്നു. വനിത സംഗമം മാവൂർ പൊലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫിസർ വി.വി. വിനീത ഉദ്ഘാടനം ചെയ്തു. വനിത വിങ് വൈസ് പ്രസിഡൻ്റ് നസീമ ടീച്ചർ അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി ഇഷ ഐറിൻ, എക്സിക്യൂട്ടീവ് അംഗം വഹീദ ചെറുതൊടികയിൽ എന്നിവർ സംസാരിച്ചു. വനിത വിങ് സെക്രട്ടറി കെ. ഫഹ്മിദ സ്വാഗതവും ട്രഷറർ വി. റൈഹാനത്ത് ടീച്ചർ നന്ദിയും പറഞ്ഞു. ഫയർഫോഴ്സിൻ്റെ സുരക്ഷ പരിശീലനം മുക്കം ഫയർ സ്റ്റേഷൻ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ വി. നിധിൻ ഉദ്ഘാടനം ചെയ്തു. പരിശീലനത്തിന് ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ വി. നിധിൻ, എം. നിഖിൽ, ഹോംഗാർഡ്  കെ.എസ്. വിജയകുമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ.വി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനമൈത്രി ബീറ്റ് ഓഫിസർ പി. രാജേഷ്, റസിഡൻറ്സ് അസോസിയേഷൻ വൈസ് പ്രസിഡൻ്റുമാരായ എം.എ. ജബ്ബാർ, എം.പി. മുഹമ്മദലി, ട്രഷറർ സി.കെ. അഷ്റഫ്, ടി. മെഹ്റുഫലി എന്നിവർ സംസാരിച്ചു. സെക്രട്ടറി അബ്ദുറഹീം പൂളക്കോട് സ്വാഗതവും ജോയൻറ് സെക്രട്ടറി വി.എൻ. അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു.

Don't Miss
© all rights reserved and made with by pkv24live