ഫാമിലി മീറ്റ് സംഘടിപ്പിച്ചു
പെരുമണ്ണ:
കുന്നമംഗലം നിയോജക മണ്ഡലം യൂ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ദിനേശ് പെരുമണ്ണയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നൂറ്റിനാൽപ്പത്തിരണ്ടാം ബൂത്ത് കമ്മിറ്റി വെള്ളായിക്കോട് രാമച്ചം മണ്ണിൽ- ഏരിയ ഫാമിലി മീറ്റ് ആർ.എം.എ കുട്ടിയുടെ വീട്ടിൽ വെച്ചു നടന്ന മീറ്റ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറും പത്താം വാർഡ് മെമ്പറുമായ വി.പി.കബീർ ഉദ്ഘാടനം ചെയ്തു. എൻ. കെ.സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു റിയാസ് പുത്തൂർമഠം മുഖ്യപ്രഭാഷണം നടത്തുകയും.സൗദാബി , പി.മുജീബ് , ആർ.എം.എ.കുട്ടി , പി.മുസ്തഫ , എൻ.കെ.ഫായിസ് തുടങ്ങിയവർ സംസാരിച്ചു.