വ്യാജ കണക്കുകൾ നൽകി മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുന്നു.
എം.എ.റസാഖ് മാസ്റ്റർ.
മാവൂർ:
വികസനത്തിൻ്റെ പേരിൽ വ്യാജ കണക്കുകളുടെ പരസ്യം നൽകി മുഖ്യമന്ത്രി കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നു ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ.റസാഖ് മാസ്റ്റർ പറഞ്ഞു.പൊതു വിദ്യാലയങ്ങളിൽ 680,000 കുട്ടികൾ വർദ്ധിച്ചുവെന്നതും ലൈഫ് പദ്ധതിയിലൂടെ 2 ലക്ഷം വീടുകൾ നിർമ്മിച്ചുവെന്നതും തികച്ചും അടിസ്ഥാന രഹിതവും വ്യാജവുമാണെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കണക്കുകൾ പരിശോധിക്കാൻ തയ്യാറുണ്ടോയെന്ന് സി പി എം തയ്യാറുണ്ടോയെന്ന് അദ്ദേഹം വെല്ലുവിളിച്ചു. കുന്ദമംഗലം നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ദിനേശ് പെരുമണ്ണയുടെ രണ്ടാം ദിവസ പ്രചരണ പരിപാടി ചാത്തമംഗലം പഞ്ചായത്തിലെ വെസ്റ്റ് പാഴൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എം.പി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മണ്ഡലം യു ഡി എഫ് കൺവീനർ കെ.എ.ഖാദർ മാസ്റ്റർ, പി.മൊയ്തീൻ മാസ്റ്റർ, കെ.മൂസ്സ മൗലവി, എൻ.പി.ഹംസ മാസ്റ്റർ,എ.ടി.ബഷീർ, എം.പി.കേളുക്കുട്ടി, വിനോദ് പടനിലം, ഒ.എം.നൗഷാദ്, ടി.കെ.സുധാകരൻ, എൻ.എം.ഹുസൈൻ, അഹമ്മദ് കുട്ടി അരയങ്കോട്, കെ.സി.ഇസ്മാ ലുട്ടി, പി.സി.കരീം, ടി.കെ.വേലായുധൻ, ഫഹദ് പാഴൂർ, കെ.വി. റാഫി സംസാരിച്ചു.മജീദ് വേങ്ങാട്ടിരി സ്വാഗതം പറഞ്ഞു. എരഞ്ഞിപറമ്പ് ,നായർ കുഴി, സങ്കേതം, മുണ്ടക്കാളി, പാലക്കാടി, വേങ്ങേരി മഠം, വെള്ളന്നൂർ, കൂഴക്കോട് കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിക്ക് ഊഷ്മളമായ സ്വീകരണം നൽകി.വിവിധ സ്വീകരണ കേ ന്ദ്രങ്ങളിൽ കെ.എം.എ റഷീദ്, എൻ.പി.ഹമീദ് മാസ്റ്റർ, ഹർഷൽ പാഴൂർ, ഷാഫി, യു.ടി.ഫൈസൽ, ഇ.സി.എം.ബഷീർ മാസ്റ്റർ, ഷമീർ പാഴൂർ, ഷരീഫ് മലയമ്മ,ജബ്ബാർ മലയമ്മ, റിയാസ് അരയങ്കോട്, വിശ്വൻ വെള്ളലശ്ശേരി, ശിവദാസൻ ബംഗ്ലാവിൽ, കൃഷ്ണലേഖ സംസാരിച്ചു.മാവൂർ പഞ്ചായത്തിലെ മുക്കിൽ നിന്നും ആരംഭിച്ച ഉച്ചക്കുശേഷ പര്യടനംകണ്ണിപറമ്പ് ,കറിക്കടവ്, ബാങ്ക്, കായലം,തെങ്ങിലക്കടവ്, കൽപള്ളി, കച്ചേരിക്കുന്ന്, പള്ളിയോൾ, അ ടു വാട്, പനങ്ങോട് സ്വീകരണത്തിനു ശേഷം മാവൂരിൽ സമാപിച്ചു.
സമാപന സമ്മേളനം ജില്ലാച്ച സ്ലിം ലീഗ് പ്രസിഡണ്ട് ഉമ്മർപാണ്ടികശാല ഉദ്ഘാടനം ചെയ്തു.ദിനേശ് പെരുമണ്ണ ജനകീയനായ പൊതുപ്രവർത്തകനാണെന്നും അദ്ദേഹത്തെ മണ്ഡലo ഏറ്റെടുത്തെന്നും പാണ്ടികശാല പറഞ്ഞു. വി.എസ്.രഞ്ജിത്ത്, വി.കെ.റസാഖ്, ചിറ്റടി അഹമ്മദ് കുട്ടി ഹാജി, വളപ്പിൽ റസാഖ്, എം.യസ്മയിൽ മാസ്റ്റർ, ടി.ഭാസ്ക്കരൻനായർ, ടി.ഉമ്മർ, കെ.ആലി ഹസ്സൻ, ഗിരീഷ് കമ്പളത്ത്, പി.ഉമ്മർ മാസ്റ്റർ, എൻ.കെ.ബഷീർ, ടി.ടി.ഖാദർ ,യു.എ.ഗഫൂർ, നിധീഷ് നങ്ങാടത്ത്, എം . പി.കരീം, ജയശ്രീദി ന്യപ്രകാശ്, വാസന്തി വിജയൻ ,ഖദീജ കരീം, ഷറഫുന്നി സ പാറയിൽ സംസാരിച്ചു.സ്ഥാനാർത്ഥി ദിനേശ് പെരുമണ്ണ നന്ദി പറഞ്ഞു. ഏപ്രിൽ 6 വരെ എൻ്റെ വിജയത്തിനായി എല്ലാവരും പ്രവർത്തന രംഗത്ത് ഉണ്ടാവണമെന്നും ഞാൻ വിജയിച്ചാൽ നിങ്ങളോടൊപ്പം നാടിൻ്റെ വികസനത്തിനായി ഞാൻ എന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വെള്ളിയാഴ്ച രാവിലെ 8 മണിക്ക് പെരുവയൽ പഞ്ചായത്തിലെ പള്ളിത്താഴത്ത് നിന്നും ആരംഭിച്ച് മഞ്ഞൊടിയിൽ സമാപിക്കും. ഉച്ചക്ക് ശേഷം പെരുമണ്ണ പഞ്ചായത്തിലെ പെരുമൺമുറയിൽ നിന്നും ആരംഭിച്ച് പെരുമണ്ണയിൽ സമാപിക്കും.