സേവാദൾ ഒളവണ്ണ മണ്ഡലം ദുരന്തനിവാരണ സേനയ്ക്ക്
സുധീഷ് തലക്കാട്ട് സ്പോൺസർ ചെയ്ത ഫോഗ് മെഷീൻ പാർലമെന്റ് എം പി
കെ മുരളീധരൻ ദുരന്തനിവാരണ സേനയുടെ ക്യാപ്റ്റൻ മഠത്തിൽ അബ്ദുൾ അസീസിന് കൈമാറി
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️17-06-2021
ഒളവണ്ണ:
സേവാദൾ ഒളവണ്ണ മണ്ഡലം ദുരന്തനിവാരണ സേനയ്ക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രവാസിയായ സുധീഷ് തലക്കാട്ട് സ്പോൺസർ ചെയ്ത ഫോഗ് മെഷീൻ വടകര പാർലമെന്റ് എം പി ശ്രീ കെ മുരളീധരൻ ദുരന്തനിവാരണ സേനയുടെ ക്യാപ്റ്റൻ മഠത്തിൽ അബ്ദുൾ അസീസിന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു. സേവാദൾ സംസ്ഥാന വൈ: പ്രസിഡന്റ് എ പി രവീന്ദ്രൻ, സേവാദൾ ഒളവണ്ണ മണ്ഡലം പ്രസിഡന്റ് നാണിയാട്ട് പരീക്കുട്ടി, ദുരന്തനിവാരണ സേനയുടെ കോ ഓർഡിനേറ്റർ യു എം പ്രശോഭ്, സേനാംഗങ്ങളായ കെ രാജീവ്, സൗദാ ബീഗം, വിപിൻ തുവ്വശ്ശേരി എന്നിവർ പങ്കെടുത്തു.