ഇന്ധന വില:
എസ് ടി യു മോട്ടോർ തൊഴിലാളി യൂണിയൻ ജീവൻ മരണ പോരാട്ടം നടത്തി
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️17-06-2021
മാവൂർ :
മാവുർ ടൗൺ മോട്ടോർ തെഴിലാളി യുനിയൻ STU കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാവൂരിൽ പെടോൾ പമ്പിന് മുന്നിൽ നിൽപ് സമരം നടത്തി സമരം കോഴിക്കോട് ജില്ലാ യൂത്ത് ലിഗ് സെക്രട്ടറി ഒ എം നൗഷാദ് ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡണ്ട് ടി എ അസീസ് അദ്ധ്യക്ഷത വഹിച്ചു. മുനാ ജ് മാവൂർ ,കുഞ്ഞാലി ,ഗഫൂർ മൻസൂർ
എന്നിവർ പങ്കെടുത്തു.
ഇന്ധന വില ജി എസ് ടി യിൽ ഉൾപ്പെടുത്തുക ,15 വർഷം തികഞ്ഞ വാഹനനിരോധനം പിൻവലിക്കുക, ഒരു വർഷത്തെ ഇൻഷൂറൻസ് ഒഴിവാക്കുക, ഓട്ടോ ടാക്സി ചാർജ് വർധിപ്പിക്കുക, ഒരു ലക്ഷം
രൂപ പലിശരഹിത വായ്പ തൊഴിലാളികൾക്ക് അനുവദിക്കുക ,മോട്ടോർ തൊഴിലാളികൾക്ക് 5000 രൂപ ധനസഹായം അടിയന്തിരമായി നൽകുക, ചരക്ക് വാഹനങ്ങൾക്ക് സർക്കാർ വാടക നിശ്ചയിക്കുക, തുടങ്ങിയ നിരവധി ആവശ്യങ്ങളുന്നയിച്ചാണ്
എസ് ടി യു മോട്ടോർ തൊഴിലാളികൾ സമരം നടത്തിയത്