രക്ത ക്ഷാമം പരിഹരിക്കാൻ യുവതയുടെ കരുതൽ
കോവിഡ് 19 കാരണമായുള്ള രക്ത ക്ഷാമത്തേ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ , LIFE ബ്ലഡ് ഡോണേഷൻ ടീം- കേരള , പേരാമ്പ്ര EMS കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലയിൽ പല ആശുപത്രികളിലായി സംഘടന രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു വരുന്നു രക്ത ആവശ്യങ്ങൾക്കായ് പല രോഗികളും കൂട്ടിരിപ്പുകാരും വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ഒരു സാഹചര്യത്തിൽ രക്ത ക്ഷാമത്തെ തങ്ങളാൽ കഴിയുന്ന പ്രവർത്തനങ്ങളാൽ മാതൃകയാവുകയാണ് ലൈഫ് ബ്ലഡ് ഡോണേഷൻ ടീം കേരള, രക്തബാങ്കുകളിൽ രക്തമില്ലാത്ത ഒരു അവസ്ഥയെ വളരെ ജാഗ്രതയോടെ നാം കാണേണ്ടതുണ്ട് യുവാക്കൾ ഇനിയും രക്തദാനത്തിനായ് മുന്നോട്ടു വരേണ്ടത് അത്യാവശ്യമാണെന്നും സംഘടനാ ഭാരവാഹികൾ അഭ്യർത്ഥിച്ചു , മിൻഹാജ് പയ്യോളി (LIFE സംസ്ഥാന P R O) , ജുബീഷ് കൃഷ്ണൻ(LIFE സംസ്ഥാന വൈസ് പ്രസിണ്ടൻ്റ് ) , യാസീൻ, അക്ഷയ് ,ആകാശ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി .
LIFE BLOOD DONATION TEAM-KERALA
REG NO:-KKD/CA/441/2020