മുസ്ലിം ക്ഷേമ പദ്ധതികള്‍ അട്ടിമറിച്ച
ഇടതു സര്‍ക്കാര്‍ വഞ്ചനക്കെതിരെ വെൽഫെയർ പാർട്ടിയുടെ
പ്രതിഷേധം.
കുറ്റിക്കാട്ടൂർ:
സച്ചാർ - പാലൊളി കമ്മിറ്റി മുന്നോട്ടുവെച്ച മുസ്ലിം ക്ഷേമ പദ്ധതികൾ അട്ടിമറിച്ച ഇടതു സർക്കാർ വഞ്ചനക്കെതിരെ വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. മുസ്ലീങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിച്ച പ്രസ്തുത കമ്മിറ്റികളുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതികൾ, എല്ലാ ന്യൂനപക്ഷനങ്ങൾക്കുമായി പ്രഖ്യാപിച്ചതിലൂടെ,സച്ചാർ -പാലോളി കമ്മിറ്റികളുടെ റിപ്പോർട്ടുകൾ സർക്കാർ ചവറ്റുകൊട്ടയിൽ എറിഞ്ഞിരിക്കുകയാണ് ഇതിലൂടെ സംഘപരിവാർ അജണ്ടകളാണ് ഇടതുപക്ഷം നിറവേറ്റി കൊണ്ടിരിക്കുന്നത്. വെൽഫെയർ പാർട്ടി മണ്ഡലം ട്രഷറർ ടി പി ഷാഹുൽ ഹമീദ്, പഞ്ചായത്ത് പ്രസിഡന്റ് സമദ് നെല്ലിക്കോട്, മണ്ഡലം കമ്മിറ്റി അംഗം മുസ് ലിഹ് പെരിങ്ങോളം, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനീസ് മുണ്ടോട്ട്, റഫീഖ് കുറ്റിക്കാട്ടൂർ, മുസ്തഫ മേലെടത്ത് എന്നിവർ നേതൃത്വം നൽകി.