പെരുമണ്ണ :
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് അറത്തിൽ പറമ്പ് അംഗണവാടിയുടെ നിർമ്മാണം പൂര്‍ത്തിയായ കിണറിന്റെ ഉദ്ഘാടനം പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് നിര്‍വ്വഹിച്ചു. നാല്‍പത് വര്‍ഷത്തോളമായി കിണര്‍ ഇല്ലാത്ത അംഗണവാടിക്കാണ് സ്വന്തമായി കിണര്‍ എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്.
ഉദ്‌ഘാടന ചടങ്ങില്‍ അഞ്ചാം വാര്‍ഡ് മെമ്പര്‍ ഷമീര്‍ കെ കെ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ നളിനി ടീച്ചർ, ടി സെയ്തുട്ടി, ബി പി വിജയകുമാര്‍, ശ്യാംകുമാർ തുടങ്ങിയവർ പങ്കെടുത്തു. അംഗണവാടി അധ്യാപിക നഫീസ ടീച്ചർ സ്വാഗതവും വെൽഫെയർ കമ്മിറ്റി അംഗം ഉണ്ണിക്കൃഷ്ണന്‍ മാസ്റ്റർ നന്ദിയും പറഞ്ഞു.