വെൽഫെയർ പാർട്ടി
മാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി.
മാവൂർ:
സച്ചാർ-പാലോളി കമ്മിറ്റി മുന്നോട്ടുവെച്ച മുസ്ലിം ക്ഷേമ പദ്ധതികൾ അട്ടിമറിച്ച ഇടതു സർക്കാർ വഞ്ചനക്കെതിരെ വെൽഫയർ പാർട്ടി നടത്തിയ പ്രതിഷേധ ദിനാചരണത്തിൻ്റെ ഭാഗമായി
മാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻ്റ് സിറാജുദ്ദീൻ ഇബ്നു ഹംസ ഉദ്ഘാടനം ചെയ്തു. നാസർ കണിയാത്ത് അധ്യക്ഷത വഹിച്ചു. എൻ.പി. യഹ് യ സംസാരിച്ചു. ഇ. സാദിഖലി, പി. സുബൈർ, സി. അഷ്റഫ് എന്നിവർ നേതൃത്വം നൽകി.