ഓക്സിജൻ സിലിണ്ടറുകൾ വിതരണം ചെയ്തു
കോഴിക്കോട്:
കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ വയനാട് മെഡിക്കൽ കോളേജിന് വേണ്ടി സ്വരൂപിച്ച ഓക്സിജൻ സിലിണ്ടറുകളുടെ വിതരണം തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി അഹ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ഡോ. ശംസുദ്ധീൻ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. കോളേജ് സുപ്രണ്ട് ഡോ.ദിനേശ് കുമാർ സിലിണ്ടറുകൾ ഏറ്റ് വാങ്ങി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി , ഡെപ്യൂട്ടി ഡി എം ഒ ഡോ. സാവൻ സാറ മാത്യൂ ,സംസ്ഥാന ഭാരവാഹികളായ സി എം ലത്തീഫ്, എൻ ബഷീർ,ടി അസീസ്, സലാം മലയമ്മ,ടി എച്ച് കരിം, അബ്ദുൽ റഷീദ്, നജീബ് മാന്നാർ, അബ്ദുൽ ഖയൂം, ശംസീർ,കെ പി സുരേഷ് ആശംസകൾ അർപ്പിച്ചു. വയനാട് ജില്ലാ കമ്മറ്റിയുടെ ഉപഹാരം ജില്ലാ സെക്രട്ടറി അബ്ബാസ് മന്ത്രിക്ക് കൈമാറി. ചടങ്ങിന് ആർ എം ഒ ഡോ.സക്കീർ നന്ദി പറഞ്ഞു.