കെ.സി.ശിവരാമൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു
മാവൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ കെ.സി.ശിവരാമൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു. മാവൂർ ഇന്ദിരാ മന്ദിറിൽ വെച്ചു നടന്ന അനുസ്മരണ യോഗം മുൻ ഡി.സി.സി.പ്രസിഡണ്ട് കെ.സി.അബു ഉൽഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മറ്റി ട്രഷറർ സി.പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി എടക്കുനി അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി.
വി.എസ്.രഞ്ചിത്ത്, നിധീഷ് നങ്ങാലത്ത്, ഗിരീഷ് കമ്പളത്ത്, ടി.പി.ഉണ്ണിക്കുട്ടി, പി.ഭാസ്ക്കരൻനായർ തുടങ്ങിയവർ സംസാരിച്ചു.