നിറവ് എജു കോൺഫറൻസിന് തുടക്കം
കളൻതോട്:
എസ് കെ എസ് എസ് എഫ് ട്രൻ്റ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന നിറവ് എജു കോൺഫറൻസിന് എൻ എ ടി മേഖലയിൽ തുടക്കം കുറിച്ചു . കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അലി അക്ബർ മുക്കം ഉദ്ഘാടനം ചെയ്തു , ചടങ്ങിൽ മേഖല പ്രസിഡണ്ട് ഷാഫി ഫൈസി പൂവാട്ടുപറമ്പ് അധ്യക്ഷനായി , ട്രെൻ്റ് ട്രൈനർ അഷ്റഫ് അണ്ടോണ പദ്ധതി വിശദീകരിച്ചു , ഫിർദൗസ് തങ്ങൾ, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് അംഗം ഹക്കീം മാസ്റ്റർ കളൻ തോട്, കോഴിക്കോട് ജില്ല ട്രൻ്റ് കൺവീനർ സലാം മാസ്റ്റർ മലയമ്മ , ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി അബ്ദു കരീം നിസാമി , മേഖല സെക്രട്ടറി ഇസുദ്ദീൻ പാഴൂർ, സലാം മാസ്റ്റർ നാരകശ്ശേരി തുടങ്ങിയവർ സംസാരിച്ചു , മേഖല ട്രെന്റ് സെക്രട്ടറി അബ്ദുള്ള ഹുദവി സ്വാഗതവും മേഖല ട്രെന്റ് ചെയർമാൻ അസ്ഹറുദ്ദീൻ നന്ദിയും പറഞ്ഞു .